കോൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് സാകേത് ഗോഖലെ അറസ്റ്റിൽ. ക്രൗഡ് ഫണ്ടിംഗിലൂടെ ശേഖരിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത സമാന കേസിൽ അഹമ്മദാബാദിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന സാകേത് ഗോഖലെയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസിൽ ഗുജറാത്ത് പോലീസ് ഡിസംബർ 29-ന് ഗോഖലെയെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനു മുൻപ് ഡിസംബറിൽ തന്നെ രണ്ട് തവണ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഗോഖലയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർബി ടൗൺ സന്ദർശനത്തിന്റെ ചെലവ് സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം.