കോയന്പത്തൂർ: ആർട്ട് ഓഫ് ലീവിംഗ് സ്ഥാപകൻ ശ്രീശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ഈറോഡ് കടന്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റർ ഇറക്കിയത്.
ബംഗളൂരുവിൽനിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു രവിശങ്കറും സംഘവും. യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയത്.
രവിശങ്കറിനൊപ്പം മൂന്ന് പേർ കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിൽ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു.