ദുബായി: ഐസിസി ഏകദിന റാങ്കിംഗിലെ ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാമത്. 729 പോയിന്റുമായാണ് സിറാജ് ആദ്യമായി ഒന്നാം റാങ്ക് നേടിയത്.
727 പോയിന്റുള്ള ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡിനെ മറികടന്നാണ് സിറാജ് നേട്ടത്തിലെത്തിയത്. 708 പോയിന്റുള്ള ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ മൂന്നാമത്.
ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മുൻ നായകൻ വിരാട് കോഹ്ലിയെ യുവതാരം ശുഭ്മാൻ ഗിൽ മറികടന്നതാണ് ശ്രദ്ധേയ നേട്ടം.
ന്യൂസിലൻഡിനെതിരേ ഒരു ഡബിൾ സെഞ്ചുറിയും സെഞ്ചുറിയും നേടിയ ഗിൽ 20 സ്ഥാനങ്ങൾ ഉയർന്ന് ആറാം റാങ്കിലെത്തി. കോഹ്ലി നിലവിൽ ഏഴാമതാണ്.