കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൊഴിയിലുറച്ച് അഭിഭാഷകന് സൈബി ജോസ്. വക്കീല്‍ ഫീസാണ് താന്‍ വാങ്ങിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്കി.
നേരത്തെ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയ ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിനും ഇതേ മൊഴിയാണ് സൈബി നല്‍കിയത്. നഗരത്തിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്തത്.
മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.
കേസിന്റെ എഫ്ഐആര്‍ വെള്ളിയാഴ്ച ഡിജിപി അനില്‍കാന്തിന് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.