കൊച്ചി: ജഡ്ജിയുടെ പേരില്‍ സിനിമാ നിര്‍മാതാവില്‍നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന് സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്നു ജഡ്ജിമാരുടെ പേരില്‍ ഇയാള്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍.
പീഡനക്കേസില്‍ ജാമ്യം വാങ്ങിതരാമെന്ന് പറഞ്ഞ് സിനിമാ നിര്‍മാതാവില്‍നിന്ന് ഇയാള്‍ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിക്ക് പിന്നാലെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടന്നത്. മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായി അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്കി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ ഇയാള്‍ കക്ഷികളില്‍നിന്ന് വന്‍ തുക കൈപറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ അഡ്വക്കേറ്റ്സ് ആക്റ്റ് പ്രകാരവും കോടതി അലക്ഷ്യത്തിനും നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.