+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന്; ജെഎന്‍യുവിലും കേരളത്തിലും പ്രദര്‍ശിപ്പിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കുന
ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന്; ജെഎന്‍യുവിലും കേരളത്തിലും പ്രദര്‍ശിപ്പിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കുന്നത്.

ഡോക്യുമെന്‍ററി രാത്രി ഒമ്പതിന് ജെഎന്‍യു യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എന്നാല്‍ അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.

അതേസമയം ബിബിസി ഡോക്യുമെന്‍ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
More in Latest News :