ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബ് എവർ ട്ടൺ അവരുടെ പരിശീലകൻ ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി. ലീഗിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി.
അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴും തോറ്റ എവർട്ടൺ ലീഗിൽ 19-ാം സ്ഥാനത്താണ്. വെസ്റ്റ് ഹാമിനെതിരെ 2-0ന് തോറ്റതോടെയാണ് പരിശീലകനെ പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
കഴിഞ്ഞ സീസണിൽ എവർട്ടൺ പോയിന്റ് പട്ടികയിൽ പതിനാറാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് ലാംപാർഡ് ചുമതലയേൽക്കുന്നത്. അന്ന് ടീമിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ലാംപാർഡിന് കഴിഞ്ഞിരുന്നു.
അവസാന രണ്ടു സീസണുകൾക്ക് ഇടയിൽ എവർട്ടൺ പുറത്താക്കുന്ന നാലാമത്തെ പരിശീലകനാണ് ലാംപാർഡ്.