ന്യൂഡൽഹി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം അഥോറിറ്റി വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുമെന്ന ഉത്തരവിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
സിയാൽ വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, ഇത് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. ഹർജിക്കാരന് ഡിവിഷൻ ബെഞ്ചിനു മുന്നിൽ വാദമുന്നയിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് കൈമാറണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സിയാൽ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവ് നൽകിയിരുന്നത്.