പാലക്കാട്: രേഖകളില്ലാതെ കാറിൽ കടത്തിയ 2.20 കോടി രൂപ വാഹന പരിശോധനയിൽ പിടികൂടി. വാളയാർ ചെക്പോസ്റ്റിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ കോയന്പത്തൂർ സ്വദേശികളായ മോഹൻ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണു പിടിയിലായത്.
സ്വർണ വ്യാപാരത്തിനായി തൃശൂരിലേക്കു കൊണ്ടുപോകുകയായിരുന്നു പണമെന്നു പ്രതികൾ മൊഴിനൽകി. ഇത്തരത്തിൽ ഒരുമാസത്തിനിടെ നാലുതവണ പണം കൊണ്ടുവന്നിട്ടുണ്ടെന്നും പ്രതികൾ പോലീസിനോടു പറഞ്ഞു.
ഇവരുടെ കൈവശം രേഖകളൊന്നുമുണ്ടായിരുന്നില്ല. കുഴൽപ്പണക്കടത്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
.