തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കെ.ബി. ഗണേഷ് കുമാര്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ട്. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നുവെന്നും ഗണേഷ് വിമർശിച്ചു.
എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഗണേഷ് വിമര്‍ശനം ഉന്നയിച്ചത്. എംഎല്‍എമാര്‍ക്കായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. മന്ത്രിമാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.