ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഇന്ത്യയുടെ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ താരങ്ങളുടെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കി.
ഒളിമ്പിക്സ് മെഡല്‍ ജേതാവ് മേരി കോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേല്‍നോട്ട സമിതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു.
ഇതിനു പുറമേ അടുത്ത ഒരു മാസ കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതി തന്നെ നിര്‍വഹിക്കും.