+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആംആദ്മി പാർട്ടി കേരള ഘടകത്തെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക് അറിയിച്ചു. പു
ആംആദ്മി പാർട്ടി കേരള ഘടകത്തെ പിരിച്ചുവിട്ടു
ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക് അറിയിച്ചു. പുതിയ ഭാരവാഹികളെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. പഞ്ചാബിലേതു പോലെ പുതിയ തന്ത്രങ്ങളും മാറ്റങ്ങളുമായി ആംആദ്മി കേരളത്തിൽ തിരിച്ചെത്തുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം.
More in Latest News :