ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളില്‍ ബസില്‍ സഞ്ചരിക്കും. സുരക്ഷാസേനയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കഴിഞ്ഞ ദിവസം കാഷ്മീരിലുണ്ടായ ഇരട്ടസ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സുരക്ഷാ വെല്ലുവിളി നേരിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ബസില്‍ സഞ്ചരിക്കുക. രാഹുലിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാനും സാധ്യതയുണ്ട്.
ശനിയാഴ്ച രാവിലെയാണ് ജമ്മുകാഷ്മീരിലെ വ്യവസായമേഖലയായ നര്‍വാളില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലുണ്ടായ ഇരട്ടസ്ഫോടനങ്ങളില് ഒമ്പതു പേര്‍ക്കു പരിക്കേറ്റു.
സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി.