തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ക്കും സര്ക്കാനിരുമെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതുമുതല്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു.
നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ ഭായ്-ഭായ് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളി, സിപിഎമ്മും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍ തുടങ്ങിയ പ്ലക്കാർഡുകൾ ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.