+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കും; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി

മൊ​ഹാ​ലി: നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി പ​ഞ്ചാ​ബി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. മൊ​ഹാ​ലി​യി​ലാ​ണ് സം​ഭ​വം. 2022 ന​വം​ബ​ർ 10 ന് ​മൊ​ഹാ​ലി​യി​ലെ കും​ബ്ര
നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കും; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി
മൊ​ഹാ​ലി: നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി പ​ഞ്ചാ​ബി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. മൊ​ഹാ​ലി​യി​ലാ​ണ് സം​ഭ​വം.

2022 ന​വം​ബ​ർ 10 ന് ​മൊ​ഹാ​ലി​യി​ലെ കും​ബ്ര ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് 25കാ​രി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടായി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

മാ​ത്ര​മ​ല്ല ആ​ക്ര​മി സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ന്നു​വെ​ന്നും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും യു​വ​തി പ​റ​യു​ന്നു.

നീ​തി ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ക​ത്ത് ന​ൽ​കി. ഓ​രോ ത​വ​ണ​യും പോ​ലീ​സി​നെ സ​മീ​പി​ക്കു​മ്പോൾ കേ​സ് ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റി​യെ​ന്ന മ​റു​പ​ടി​യാ​ണ് എ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഞാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യും.-​യു​വ​തി പ​റ​യു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന മ​റു​പ​ടി.
More in Latest News :