+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ല്‍ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.കോ​ണ്‍​സ്റ്റ​ബി​ളാ​യ ത​ഖ​ത് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ല്‍ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

കോ​ണ്‍​സ്റ്റ​ബി​ളാ​യ ത​ഖ​ത് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1,40,000 രൂ​പ​യാ​ണ് ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​യാ​ളി​ല്‍ നി​ന്നും പ​ണം ക​ണ്ടെ​ടു​ത്തു.

സെ​ക്ട​ർ-29​ലെ കിം​ഗ്ഡം ഓ​ഫ് ഡ്രീം​സി​ന് സ​മീ​പം കാ​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ​യും പെ​ൺ​സു​ഹൃ​ത്തി​ന്‍റെ​യും കൈ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ് പോ​ലീ​സു​കാ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വി​ട്ട​യ​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​യ​ന്നു​പോ​യ യു​വാ​വും പെ​ൺ​സു​ഹൃ​ത്തും കൈ​വ​ശ​മി​രു​ന്ന പ​ണ​വും എ​ടി​എ​മ്മി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച പ​ണ​വും ചേ​ർ​ത്ത് 1,40,000 രൂ​പ പോ​ലീ​സു​കാ​ര​ന് കൈ​മാ​റി. ഇ​തു​വാ​ങ്ങി​യ ഇ​യാ​ൾ സ്ഥ​ലം​വി​ടു​ക​യും ചെ​യ്തു.

ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ യു​വാ​വും യു​വ​തി​യും വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡി​ൽ അ​യ​ച്ചു.
More in Latest News :