അമൃത്സർ: പഞ്ചാബിൽ ഡ്രോൺ വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പോലീസ് പിടികൂടി. അമൃത്സർ നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള കാക്കർ ഗ്രാമത്തിൽ നിന്നാണ് ഡ്രോൺ പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ പറക്കുന്ന ഡ്രോൺ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഡ്രോൺ വെടിവച്ച് വീഴ്ത്തിയ ശേഷം അധികൃതർ നടത്തിയ പരിശോധനയിൽ ഇതിനുള്ളിൽ നിന്ന് അഞ്ച് കിലോഗ്രാം ഹെറോയിൻ കണ്ടെത്തി.
ഡ്രോൺ വീഴുന്നത് കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ലഹരികടത്ത് സംഘത്തിൽപ്പെട്ടവരാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.