ഛണ്ഡിഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ രാസലായനി ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. പ്രദേശത്തെ വർക്ക്ഷോപ്പ് ഉടമ സുശീൽ കുമാർ(61), ജുനൈദ്(23) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോംനാഥ്, മുഹമ്മദ് ഹുസൈൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. ടാങ്കറിന്റെ അറ്റകുറ്റപ്പണികൾക്കായി വെൽഡിംഗ് ജോലി നടത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വെൽഡിംഗിനിടെ തീപ്പൊരി ചിതറി ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വർക്ക്ഷോപ്പിന് കേടുപാട് സംഭവിച്ചു.