+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ലൈംഗിക അതിക്രമം നടന്നിട്ടില്ല': ആരോപണം നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ

ന്യൂഡൽഹി: ദേശീയ അധ്യക്ഷനെതിരേ വനിതാ താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ. കേന്ദ്ര കായിക മന്ത്രാലയത്തിന് ഫെഡറേഷൻ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. പ്രതിഷേധങ്ങൾക്ക് പിന
ന്യൂഡൽഹി: ദേശീയ അധ്യക്ഷനെതിരേ വനിതാ താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ. കേന്ദ്ര കായിക മന്ത്രാലയത്തിന് ഫെഡറേഷൻ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താൽപര്യങ്ങളെന്നും ഫെഡറേഷൻ അറിയിച്ചു.

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗ് നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഫെഡറേഷന്‍റെ പ്രിയങ്കരരായ ചില പരിശീലകര്‍ വനിതാ പരിശീലകരോട് മോശമായി പെരുമാറുന്നതായും കായിക താരങ്ങള്‍ ആരോപിച്ചു.

സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്. അതേസമയം, വനിതാ താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതികളിൽ വിശദമായ അന്വേഷണം നടത്താൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) സമിതിയെ നിയമിച്ചു.
More in Latest News :