റായ്പൂർ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 108 റൺസിന് എല്ലാവരും പുറത്തായി. 34.3 ഓവർ മാത്രമാണ് കിവീസ് ബാറ്റ് ചെയ്തത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് കിവീസിനെ തകർത്തത്. ഹർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ടുവീതവും മുഹമ്മദ് സിറാജ്, ഷർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
മൂന്ന് ബാറ്റ്സ്മാൻമാർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ടോപ്പ് സ്കോറർ. മിച്ചൽ സാറ്റ്നർ (27), മൈക്കിൾ ബ്രയിസ്വെൽ (22) എന്നിവരും രണ്ടക്കം കണ്ടു.
പരമ്പരയിലെ ആദ്യ മത്സരം തോറ്റ കിവീസിന് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.