+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോം​ബ് ഭീ​ഷ​ണി; ഗോ​വ​യി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​നം വ​ഴി​തി​രി​ച്ച് വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ബോം​ബ് ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന് റ​ഷ്യ​യി​ല്‍​നി​ന്ന് ഗോ​വ​യി​ലേ​യ്ക്ക് പുറപ്പെട്ടവി​മാ​നം വ​ഴി​തി​രി​ച്ച് വി​ട്ടു. ഗോ​വ​യി​ലെ ഡാ​ബോ​ളിം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 4.15
ബോം​ബ് ഭീ​ഷ​ണി; ഗോ​വ​യി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​നം വ​ഴി​തി​രി​ച്ച് വി​ട്ടു
ന്യൂ​ഡ​ല്‍​ഹി: ബോം​ബ് ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന് റ​ഷ്യ​യി​ല്‍​നി​ന്ന് ഗോ​വ​യി​ലേ​യ്ക്ക് പുറപ്പെട്ടവി​മാ​നം വ​ഴി​തി​രി​ച്ച് വി​ട്ടു. ഗോ​വ​യി​ലെ ഡാ​ബോ​ളിം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ 4.15ന് ​എ​ത്തേ​ണ്ട വി​മാ​ന​മാ​ണ് വ​ഴി​തി​രി​ച്ച് വി​ട്ട​ത്.

240 യാ​ത്ര​ക്കാ​രു​മാ​യി വ​രു​ന്ന ഈ ​വി​മാ​നം ഉ​സ്‌​ബെ​ക്കി​സ്ഥാ​നി​ലി​റ​ക്കും. ഡാ​ബോ​ളിം എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​റു​ടെ ഇ-​മെ​യി​ലി​ലേ​ക്കാ​ണ് ഇ​ന്ന് രാ​വി​ലെ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

റ​ഷ്യ​യി​ല്‍​നി​ന്ന് വ​രു​ന്ന അ​സൂ​ര്‍ എ​യ​റി​ന്‍റെ വി​മാ​ന​ത്തി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം.
സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
More in Latest News :