ആലപ്പുഴ: മെഡിക്കൽ കോളജ് സ്പെഷ്യാൽറ്റി ബ്ലോക്ക് ഉദ്ഘാടനത്തിനു മുൻപേ വിവാദം കൊടിയേറി. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങ് ബഹിഷ്കരിക്കും.
കെ.സി. വേണുഗോപാലിനെയും ജി. സുധാകരനെയും തഴഞ്ഞതിലാണ് പ്രതിഷേധം. നേരിട്ടു ക്ഷണിക്കുകപോലും ചെയ്യാതെ നോട്ടിസ് അടിച്ച ശേഷം തന്റെ ഓഫിസിൽ വിളിച്ച് ഉദ്ഘാടന വിവരം അറിയിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ തന്നെ വിളിക്കാതിരുന്നതിൽ പരസ്യമായി പ്രതികരിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങിന് കെ.സി.വേണുഗോപാൽ എംപിയെയും മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെയും ക്ഷണിക്കണമായിരുന്നെന്ന് ജി. സുധാകരൻ പറഞ്ഞു.