+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മാ​വാ​സി രാ​ത്രി​യി​ൽ അ​സ്ഥി​കൂ​ടം പൊ​ടി​ച്ചു ക​ഴി​ക്ക​ണം; കു​ട്ടി​യു​ണ്ടാ​വാ​ൻ മ​ന്ത്ര​വാ​ദി​യു​ടെ പൊ​ടി​ക്കൈ

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ട്ടി​യു​ണ്ടാ​വാ​ൻ യു​വ​തി​യെ മ​നു​ഷ്യാ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും. മ​ന്ത്ര​വാ​ദി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി
അ​മാ​വാ​സി രാ​ത്രി​യി​ൽ അ​സ്ഥി​കൂ​ടം പൊ​ടി​ച്ചു ക​ഴി​ക്ക​ണം; കു​ട്ടി​യു​ണ്ടാ​വാ​ൻ മ​ന്ത്ര​വാ​ദി​യു​ടെ പൊ​ടി​ക്കൈ
പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ട്ടി​യു​ണ്ടാ​വാ​ൻ യു​വ​തി​യെ മ​നു​ഷ്യാ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും. മ​ന്ത്ര​വാ​ദി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ ആ​ഭി​ചാ​ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു എ​ല്ല് പൊ​ടി​ക​ഴി​പ്പി​ക്ക​ൽ.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ ഭ​ർ​ത്താ​വും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് കേ​സെ​ടു​ത്തു. പൂ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​മാ​വാ​സി രാ​ത്രി​ക​ളി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു.

ഒ​രു ദി​വ​സം രാ​ത്രി​യി​ൽ അ​ജ്ഞാ​ത​മാ​യൊ​രു ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച് മ​നു​ഷ്യാ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ബ​ല​മാ​യി ക​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ങ്ക​ൺ മേ​ഖ​ല​യി​ലെ അ​ജ്ഞാ​ത പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടി​യി​ൽ നി​ർ​ത്തി മ​ന്ത്ര​വാ​ദ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു.

മ​ന്ത്ര​വാ​ദി വീ​ഡി​യോ​കോ​ളി​ൽ എ​ത്തി​യാ​യി​രു​ന്നു ഈ ​സ​മ​യം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. മ​ന്ത്ര​വാ​ദി​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ന​ല്ല വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ‌ എ​ല്ലാ​വ​രും. എ​ന്നാ​ൽ ഇ​വ​ർ ഇ​പ്പോ​ഴും അ​ത്ത​രം ആ​ചാ​ര​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചു​പോ​രു​ക​യാ​ണ്- പോ​ലീ​സ് പ​റ​യു​ന്നു.
More in Latest News :