പാലക്കാട്: ജനവാസമേഖലയിൽ ശല്യമുണ്ടാക്കുന്ന പിടി സെവൻ എന്ന കൊമ്പനെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ആരംഭിച്ചു. 72 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
പുലർച്ചെ മുതൽ നടത്തിവരുന്ന നിരീക്ഷണങ്ങൾക്കൊടുവിൽ ആർആർടിയിൽ നിന്ന് അനുമതി സന്ദേശം ലഭിച്ചതോടെ സംഘം ദൗത്യം ആരംഭിച്ചു. പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവരുൾപ്പെടുന്ന വിവിധ ടീമുകൾ സംഘത്തിലുണ്ട്.
25 അംഗ വയനാട് ടീമും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പിടികൂടുന്ന കൊന്പനെ പാർപ്പിക്കാനുള്ള കൂടും തയാറാക്കിയിട്ടുണ്ട്. കൊമ്പൻ എത്ര ഇടിച്ചാലും തകർക്കാൻ കഴിയാത്ത യൂക്കാലി തടി ഉപയോഗിച്ചാണ് ഇത് നിർമിച്ചത്.