+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​റ്റ് ബെ​ൽ​റ്റി​ടാ​തെ യാ​ത്ര: ഋ​ഷി സു​ന​ക്കി​ന് 100 പൗ​ണ്ട് പി​ഴ ചു​മ​ത്തി പോ​ലീ​സ്

ബ്രി​ട്ട​ൻ: സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​തെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്കി​ന് പി​ഴ ശി​ക്ഷ ചു​മ​ത്തി ല​ങ്കാ​ഷെ​യ​ർ പോ​ലീ​സ്. ല​ങ്കാ​ഷെ​യ​റി​ലേ​ക്കു​ള്ള യാ​ത്ര​
സീ​റ്റ് ബെ​ൽ​റ്റി​ടാ​തെ യാ​ത്ര: ഋ​ഷി സു​ന​ക്കി​ന് 100 പൗ​ണ്ട് പി​ഴ ചു​മ​ത്തി പോ​ലീ​സ്
ബ്രി​ട്ട​ൻ: സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​തെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്കി​ന് പി​ഴ ശി​ക്ഷ ചു​മ​ത്തി ല​ങ്കാ​ഷെ​യ​ർ പോ​ലീ​സ്. ല​ങ്കാ​ഷെ​യ​റി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ബ്രി​ട്ട​നി​ലെ ലെ​വെ​ലിം​ഗ് അ​പ് ഫ​ണ്ടി​നെ കു​റി​ച്ചു​ള്ള വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് സു​ന​ക് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ശ്ചി​ത തു​ക പി​ഴ‌​യാ​യി ചു​മ​ത്തി‌‌‌‌​യ​തെ​ന്ന് ല​ങ്കാ​ഷെ​യ​ർ പോ​ലീ​സ് അ​റി​യി​ച്ചു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന​ത് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​താ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​യ സു​ന​ക്, പി​ഴ അ​ട​യ്ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ബ്രി​ട്ട​ണി​ല്‍ സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് 100 പൗ​ണ്ടാ​ണ് (പ​തി​നാ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ) പി​ഴ​യാ​യി ചു​മ​ത്തു​ന്ന​ത്. കേ​സ് കോ​ട​തി​യി​ല്‍ പോ​യാ​ല്‍ ഇ​ത് 500 പൗ​ണ്ടാ​യി ഉ​യ​രും. നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ 28 ദി​വ​സ​ത്തി​നു​ള്ള അ​ട​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാം.

അ​തേ​സ​മ​യം, ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഋ​ഷി സു​ന​കി​ന് പി​ഴ ചു​മ​ത്ത​പ്പെ​ടു​ന്ന​ത്. 2020 ജൂ​ലൈ​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ജ​ന്മ​ദി​ന പാ​ർ​ട്ടി ന​ട​ത്തി​യ​തി​ന് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ണി​നൊ​പ്പം ചാ​ൻ​സ​ല​റാ​യി​രു​ന്ന ഋ​ഷി സു​ന​ക്കി​നും പോ​ലീ​സ് പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ജ​ന്മ​ദി​ന പാ​ർ​ട്ടി​ക​ളെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യ മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് 2022 ഏ​പ്രി​ലി​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ബോ​റി​സ് ജോ​ൺ​സ​ന്‍റെ ഭാ​ര്യ കാ​രി ജോ​ൺ​സ​ൻ അ​ട​ക്കം അ​മ്പ​തി​ലേ​റെ അ​ന്ന് പോ​ലീ​സ് പി​ഴ ചു​മ​ത്തി​യി​രു​ന്നു.
More in Latest News :