മൊഗദിഷു: മധ്യ സോമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം അൽ ഷബാബ് ഭീകരർ ആക്രമിച്ചു. സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ സൈനിക താവളത്തിലേക്ക് ഇരച്ചുകയറിയ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഭീകരർ കാർ ബോംബുകൾ പൊട്ടിക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തുവെന്ന് ക്യാപ്റ്റൻ ഇസ അബ്ദുല്ലാഹി പറഞ്ഞു. ശക്തമായി തിരിച്ചടിച്ച സൈന്യം നൂറിലധികം ഭീകരരെ വധിച്ചു.
അൽ ഖായിദയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് അൽ ഷബാബ്. ആഫ്രിക്കൻ യൂണിയൻ സൈനികരെയും സർക്കാർ കെട്ടിടങ്ങളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് അൽ ഷബാബ് നടത്തുന്നത്.