+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​സി​ൻ​ഡ​യ്ക്ക് പ​ക​രം ന്യൂ​സി​ല​ൻ​ഡി​നെ ന​യി​ക്കാ​ൻ ഹി​പ്കി​ൻ​സ്

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി ക്രി​സ് ഹി​പ്കി​ൻ​സി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കാ​നൊ​രു​ങ്ങി ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി. ഞാ​യ​റാ​ഴ്ച ന​ട​ക
ജ​സി​ൻ​ഡ​യ്ക്ക് പ​ക​രം ന്യൂ​സി​ല​ൻ​ഡി​നെ ന​യി​ക്കാ​ൻ ഹി​പ്കി​ൻ​സ്
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി ക്രി​സ് ഹി​പ്കി​ൻ​സി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കാ​നൊ​രു​ങ്ങി ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ഹി​പ്കി​ൻ​സി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജ​സി​ൻ​ഡ ആ​ർ​ഡേ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ അം​ഗ​വും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ത​ല​വ​നു​മാ​ണ് ഹി​പ്കി​ൻ​സ്. കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​ത്യേ​ക വ​കു​പ്പി​ന്‍റെ ചു​മ​ത​ല 2020 ന​വം​ബ​റി​ൽ ഏ​റ്റെ​ടു​ത്ത ഹി​പ്കി​ൻ​സ് നി​ല​വി​ൽ വി​ദ്യാ​ഭ്യാ​സ, പൊ​തു​ഭ​ര​ണ വ​കു​പ്പു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

44 വ​യ​സു​കാ​ര​നാ​യ ഹി​പ്കി​ൻ​സ് ആ​ർ​ഡേ​ൺ ക​ഴി​ഞ്ഞാ​ൽ ലേ​ബ​ർ മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​നാ​യ നേ​താ​വാ​ണ്. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഹി​പ്കി​ൻ​സി​ന്‍റെ പേ​ര് മാ​ത്ര​മാ​ണ് പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​ത്.

നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നും കു​ടും​ബ​ജീ​വി​തം ആ​സ്വ​ദി​ക്കാ​നു​മാ​യി സ്ഥാ​നം ഒ​ഴി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച്കൊ​ണ്ട് വ്യാ​ഴാ​ഴ്ച​യാ​ണ് ജ​സി​ൻ​ഡ രാജി പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :