+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ വി​ര​ൽ ക​ടി​ച്ച് മുറിച്ച് യു​വാ​വ്

തൃ​ശൂ​ർ: ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ആ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ വി​ര​ൽ ക​ടി​ച്ച് മു​റി​ച്ചു. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​ള്ളി​യാ​
ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ വി​ര​ൽ ക​ടി​ച്ച് മുറിച്ച് യു​വാ​വ്
തൃ​ശൂ​ർ: ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ആ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ വി​ര​ൽ ക​ടി​ച്ച് മു​റി​ച്ചു. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സു​ബോ​ധ​മി​ല്ലാ​തെ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ ത​ല​പ്പ​ള്ളി സ്വ​ദേ​ശി നി​വി​ൻ(30) വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം അ​സ​ഭ്യം പ​റ​ഞ്ഞ​തോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഹാ​ഷി​ഫ് അ​ലി​യെ, വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റു​ന്ന വേ​ള​യി​ൽ നി​വി​ൻ ആ​ക്ര​മി​ച്ചു.

ഹാ​ഷി​ഫി​ന്‍റെ കൈ​വി​ര​ൽ ക​ടി​ച്ച് മു​റി​ക്കാ​നും കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ച്ച നി​വി​നെ പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ഹാ​ഷി​ഫും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
More in Latest News :