+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​റ്റം

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രും. പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍ ആ​രോ​പി​ച്ചും പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യു​മു​ള്ള ഹ​ര്‍​ജി​ക​ള്‍ ഇ​നി ജ​സ്റ്റീ​സ് അ​നു ശ
ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​റ്റം
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രും. പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍ ആ​രോ​പി​ച്ചും പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യു​മു​ള്ള ഹ​ര്‍​ജി​ക​ള്‍ ഇ​നി ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ന്‍റെ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ക.

ഈ ​ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചി​രു​ന്ന ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ചി​ല്‍ ഇ​നി പ​രി​ഗ​ണി​ക്കു​ക ഭൂ ​നി​യ​മ​ങ്ങ​ള്‍, റ​വ​ന്യൂ റി​ക്ക​വ​റി, സ​ര്‍​വേ, ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മം തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും. ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചി​രു​ന്ന ജ​സ്റ്റീ​സ് വി. ​ഷെ​ര്‍​സി​യു​ടെ ബെ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു ഹ​ര്‍​ജി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഇ​നി പ​രി​ഗ​ണി​ക്കു​ക.

സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. എ​ന്നാ​ല്‍, ഈ ​ബെ​ഞ്ചു​ക​ള്‍ നി​ല​വി​ല്‍ പ​രി​ഗ​ണി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഹ​ര്‍​ജി​ക​ള്‍ അ​തേ ബെ​ഞ്ചു​ക​ളി​ല്‍ തു​ട​രും.

ക്രി​സ്മ​സ് അ​വ​ധി​ക്കു ശേ​ഷം ഹൈ​ക്കോ​ട​തി തു​റ​ന്ന ജ​നു​വ​രി മൂ​ന്നു മു​ത​ലാ​ണ് മാ​റ്റം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ജ​ഡ്ജി​മാ​രു​ടെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി​യി​ലെ ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചു​ക​ള്‍​ക്കും മാ​റ്റം വ​ന്നി​ട്ടു​ണ്ട്.
More in Latest News :