+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ടി 7 കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി വ​നം​വ​കു​പ്പ്

പാ​ല​ക്കാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന പിടി 7 കാ​ട്ടാ​ന​യെ പി​ടി​ക്കാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. 25 അം​ഗ വ​യ​നാ​ട് ടീ​മും മൂ​ന്ന് കു​ങ്കി ആ​ന​ക​ളും ആ​ന​യെ പി​ടി​കൂ​ടു​ന്ന​തി​നു
പി​ടി 7 കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി വ​നം​വ​കു​പ്പ്
പാ​ല​ക്കാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന പിടി 7 കാ​ട്ടാ​ന​യെ പി​ടി​ക്കാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. 25 അം​ഗ വ​യ​നാ​ട് ടീ​മും മൂ​ന്ന് കു​ങ്കി ആ​ന​ക​ളും ആ​ന​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്.

സം​ഘ​ത്ത​ല​വ​ൻ ഡോ.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഓ​ഫീ​സി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ, ഏ​കോ​പ​ന ചു​മ​ത​യു​ള്ള എ​സി​എ​ഫ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ആ​ന​യെ പി​ടി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ടീ​മു​ക​ൾ​ക്കും രൂ​പം ന​ൽ​കി.

ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ചാ​ൽ അ​ത് ഓ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം സൂ​ക്ഷ്മ​മാ​യി പ​രി​ഗ​ണി​ച്ചാ​കും ന​ട​പ​ടി​യെ​ന്ന് ഡോ. ​അ​രു​ണ്‍ അ​റി​യി​ച്ചു. പി​ടി​കൂ​ടു​ന്ന കൊ​ന്പ​നെ പാ​ർ​പ്പി​ക്കാ​ൻ യൂ​ക്കാ​ലി ത​ടി കൊ​ണ്ടു​ള്ള കൂ​ടും ത​യാ​റാ​ണ്.

ശനിയാഴ്ച പു​ല​ർ​ച്ച​യോ​ടെ ദൗ​ത്യ​സം​ഘം കൃ​ത്യ​ത്തി​നാ​യി ഇ​റ​ങ്ങും. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​വു​മെ​ങ്കി​ൽ ആ​ന​യെ മ​യ​ക്കു​വെ​ടിവ​ച്ച് പി​ടി​കൂ​ടാ​നാ​ണ് സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.
More in Latest News :