+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​സു​ര​ക്ഷ: ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചം​ഗ ടാ​സ്‌​ക് ഫോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് (ഇ​ന്‍റ​ലി​ജ​ന്‍​സ്) രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
ഭ​ക്ഷ്യ​സു​ര​ക്ഷ: ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചം​ഗ ടാ​സ്‌​ക് ഫോ​ഴ്‌​സ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് (ഇ​ന്‍റ​ലി​ജ​ന്‍​സ്) രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഭ​ക്ഷ്യ വി​ഷ​ബാ​ധ, മാ​യം ചേ​ര്‍​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​ണ് ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ച​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, ര​ണ്ട് ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍​മാ​ര്‍, ക്ലാ​ര്‍​ക്ക് എ​ന്നി​വ​രാ​ണ് സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സി​ലു​ള്ള​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ക​യും വി​വ​ര​ങ്ങ​ള്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്യ​ല്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും റി​പ്പോ​ര്‍​ട്ടും ന​ല്‍​ക​ല്‍ എ​ന്നി​വ​യാ​ണ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ചു​മ​ത​ല​ക​ൾ.

ഭ​ക്ഷ്യ വി​ഷ​ബാ​ധ പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് ടീം ​അ​തി​ന്‍റെ അ​ന്വേ​ഷ​ണം, തു​ട​ര്‍ ന​ട​പ​ടി​ക​ള്‍, റി​പ്പോ​ര്‍​ട്ടിം​ഗ് എ​ന്നി​വ ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​ര്‍ അ​വ​ര​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം അ​തീ​വ ഗൗ​ര​വ​ത്തോ​ടും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തോ​ട് കൂ​ടി​യും ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ട് കൂ​ടി​യും നി​റ​വേ​റ്റ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
More in Latest News :