+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ഷി​മ​ഠി​ല്‍ സഹായമെത്തിച്ച മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു

ഡെ​ഹ്‌​റാ​ഡൂ​ണ്‍: ജോ​ഷി​മ​ഠി​ലെ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ലയിൽ സഹായമെത്തിച്ച ശേഷം തിരികെ വരുന്നതിനിടെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ഫാ. ​മ
ജോ​ഷി​മ​ഠി​ല്‍ സഹായമെത്തിച്ച മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു
ഡെ​ഹ്‌​റാ​ഡൂ​ണ്‍: ജോ​ഷി​മ​ഠി​ലെ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ലയിൽ സഹായമെത്തിച്ച ശേഷം തിരികെ വരുന്നതിനിടെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ഫാ. ​മെ​ല്‍​വി​ന്‍​ പി. ​എ​ബ്ര​ഹാം ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മ​റ്റു ര​ണ്ടു വൈ​ദി​ക​ര്‍​ക്കു പ​രി​ക്കേ​റ്റെന്നും വി​വ​രമുണ്ട്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​രി​ത മേ​ഖ​ല​യി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു മ​ട​ങ്ങും​വ​ഴി ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഇന്നു പു​ല​ര്‍​ച്ചെ​യോ​ടെ സൈ​നി​ക​രാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​​ടു​ത്ത​ത്. ജോഷിമഠിലെ കുടുംബങ്ങൾക്കുള്ള അരിയും മറ്റും സാധനങ്ങളുമായി ഒറ്റയ്ക്കാണ് അദ്ദേഹം മുന്നൂറിലേറെ കിലോമീറ്ററുകൾ താണ്ടി ജോഷിമഠിലെത്തിയത്. യാത്ര തുടങ്ങുന്നതിനു മുന്പും പോകുന്ന വഴിക്കും ചെന്നതിനു ശേഷവുമുള്ള വീഡിയോകൾ അദ്ദേഹം പങ്കുവച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിനു ശേഷം മടങ്ങുംവഴിയാണ് അപകടമുണ്ടായത്.

മൂ​ട​ല്‍​മ​ഞ്ഞു മൂ​ലം കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട​ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ബി​ജി​നോ​ര്‍ രൂ​പ​ത​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് ഫാ. എ​ബ്ര​ഹാം ഇ​വി​ടെ ശു​ശ്രൂ​ഷ ചെ​യ്തു വ​ന്നി​രു​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കും.
More in Latest News :