+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദക്ഷിണ കൊറിയയില്‍ തീപിടുത്തത്തില്‍ 60 വീടുകള്‍ കത്തി നശിച്ചു

സോള്‍: ദക്ഷിണ കൊറിയയിലെ തെക്കന്‍ സോളിലെ ഗുര്‍യോംഗ് ഗ്രാമത്തിലുണ്ടായ തീപിടുത്തത്തില്‍ 60 ഓളം വീടുകള്‍ കത്തി നശിച്ചു. 500ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു.വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് തീപിടുത്
ദക്ഷിണ കൊറിയയില്‍ തീപിടുത്തത്തില്‍ 60 വീടുകള്‍ കത്തി നശിച്ചു
സോള്‍: ദക്ഷിണ കൊറിയയിലെ തെക്കന്‍ സോളിലെ ഗുര്‍യോംഗ് ഗ്രാമത്തിലുണ്ടായ തീപിടുത്തത്തില്‍ 60 ഓളം വീടുകള്‍ കത്തി നശിച്ചു. 500ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഷീറ്റുകളും പ്ലൈവുഡും ഉപയോഗിച്ച് നിര്‍മിച്ച ഗ്രാമത്തിലെ ഒരു വീട്ടിലാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തടുത്ത് വീടുകള്‍ ഉള്ള പ്രദേശമായതിനാല്‍ തീ വേഗം പടരുകയായിരുന്നു.

800ല്‍ അധികം അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
More in Latest News :