+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രിപുരയില്‍ സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്തും

അഗര്‍ത്തല: ത്രിപുരയില്‍ സംയുക്ത റാലി നടത്താന്‍ സിപിഎംകോണ്‍ഗ്രസ് ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിക്കും.സംസ്ഥാനത്ത് നിയമസഭാ
ത്രിപുരയില്‍ സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലി നടത്തും
അഗര്‍ത്തല: ത്രിപുരയില്‍ സംയുക്ത റാലി നടത്താന്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിക്കും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. തിപ്ര മോത പാര്‍ട്ടി സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമൊ എന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 16നാണ് നിമസഭാ വോട്ടെടുപ്പ്.
More in Latest News :