ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങുന്ന വേളയിൽ തലസ്ഥാനനഗരിയിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തി. ഡൽഹി പശ്ചിം വിഹാർ മേഖലയിലെ 10 സ്ഥലങ്ങളിലാണ് ഖലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി കണ്ടെത്തിയത്. പോലീസെത്തി ഇവ നീക്കം ചെയ്തു.
ഹിന്ദി, ഗുർമുഖി ഭാഷകളിൽ ഖലിസ്ഥാന്‍ ജയ് മുഴക്കുന്ന വാക്യങ്ങളും പ്രത്യേക സിഖ് രാജ്യത്തിനായുള്ള ഹിതപരിശോധനയെ സൂചിപ്പിക്കുന്ന മുദ്രാവാക്യങ്ങളും ഗ്രാഫിറ്റിയിൽ ഉണ്ടായിരുന്നു.
തീവ്ര സ്വഭാവമുള്ള സിഖ്സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.