കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും വീണ്ടും സ്വർണം പിടിച്ചെടുത്തു. ദുബായിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് എന്നയാളിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ക്യൂപ്സ്യൂൾ ഘടനയിൽ ഗർഭനിരോധന ഉറയ്ക്കുള്ളിൽ സ്വർണം കടത്താനായിരുന്നു അറസ്റ്റിലായ ആളുടെ ശ്രമം. മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച സ്വർണമാണ് കസ്റ്റംസ് ദേഹപരിശോധനയ്ക്കിടെ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത 432 ഗ്രാം സ്വർണത്തിന് 20 ലക്ഷം രൂപയോളം വില വരുമെന്നാണ് കസ്റ്റംസ് കണക്കാക്കുന്നത്.