+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുണ്ടാ ബന്ധം; രണ്ട് ഡിവൈഎസ്പിമാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി

തിരുവനന്തപുരം:ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ സംസ്ഥാനത്തെ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെ
ഗുണ്ടാ ബന്ധം; രണ്ട് ഡിവൈഎസ്പിമാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി
തിരുവനന്തപുരം:ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ സംസ്ഥാനത്തെ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി.

തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് നിതിനും മറ്റൊരു നേതാവായ ഓംപ്രകാശിന്‍റെ കൂട്ടാളിയായ രഞ്ജിത്തും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ ഡിവൈഎസ്പിമാര്‍ മധ്യസ്ഥത വഹിച്ചെന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ജില്ലയിലെ ഗുണ്ടകളുടെ മദ്യപാന സദസ്സില്‍ ഈ ഉദ്യോഗസ്ഥര്‍ സ്ഥിരമായി എത്താറുണ്ടെന്ന ഇന്‍റലിജൻസ്
റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ പേട്ട എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ എച്ച്.എല്‍.സജീഷ്, റെയില്‍വേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്‌ഐ കെ.ആര്‍.സതീഷ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
More in Latest News :