+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​സ്.​കെ.​മാ​ണി​യു​ടേ​ത് വൈ​രാ​ഗ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ശൈ​ലി: പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോ​സ്.​കെ.​മാ​ണി​യാണ് ത​ന്‍റെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ത​ട്ടി​യെ​ടു​ത്ത​തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക​ണ്ടം. ജോ
ജോ​സ്.​കെ.​മാ​ണി​യു​ടേ​ത് വൈ​രാ​ഗ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ശൈ​ലി: പു​ളി​ക്ക​ക​ണ്ടം
കോ​ട്ട​യം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോ​സ്.​കെ.​മാ​ണി​യാണ് ത​ന്‍റെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ത​ട്ടി​യെ​ടു​ത്ത​തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക​ണ്ടം. ജോ​സി​ന് ത​ന്നോ​ട് വൈ​രാ​ഗ്യം തോ​ന്നാ​ന്‍ കാ​ര​ണ​മെ​ന്തെ​ന്ന് ത​നി​ക്ക​റി​യി​ല്ല. അ​ദ്ദേ​ഹം മ​ത്സ​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജോ​സി​ന് വേ​ണ്ടി അ​ഹോ​രാ​ത്രം അ​ധ്വാ​നി​ച്ച​യാ​ളാ​ണ് താ​നെ​ന്നും പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞു.

ജോ​സി​ന്‍റേ​ത് വൈ​രാ​ഗ്യ​ത്തി​ന്‍റെ​യും അ​സ​ഹി​ഷ്ണ​ത​യു​ടെ​യും രാ​ഷ്ട്രീ​യ​ശൈ​ലി​യാ​ണ്. കെ.​എം.​മാ​ണി​യു​ടെ സ​മ​കാ​ലി​ക​രാ​യി​രു​ന്ന ആ​ളു​ക​ളോ​ട് പോ​ലും ഇ​ത്ത​ര​ത്തി​ല്‍ വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വ​ര്‍​ത്ത​ന​ശൈ​ലി ത​ന്നെ​യാ​കാം ത​നി​ക്കെ​തി​രെ ക​രു​ക്ക​ള്‍ നീ​ക്കാ​നും അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അദ്ദേഹത്തിന്‍റെ സ്വ​ന്തം വാ​ര്‍​ഡി​ല്‍ പോ​ലും വോട്ടുകൾ കുറഞ്ഞപ്പോൾ ത​നി​ക്ക് സ്വാ​ധീ​ന​മു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ ഭൂ​രി​പ​ക്ഷം നേ​ടി​കൊ​ടു​ത്ത​താ​ണെ​ന്നും പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞു.

ഒ​രി​യ്ക്ക​ല്‍ തോ​റ്റ ജോ​സ്.​കെ.​മാ​ണി ഇ​നി പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം പ​റ​ഞ്ഞാ​ന്‍ എ​ന്ത് ചെ​യ്യും. കേ​ര​ള നി​യ​മ​സ​ഭ​യി​ലും എം​എ​ല്‍​സി സം​വി​ധാ​നം വേ​ണ​മെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ചി​ല​ര്‍​ക്ക് നി​യ​മ​സ​ഭ കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പു​ളി​ക്ക​ക​ണ്ടം പ​രി​ഹ​സി​ച്ചു.
More in Latest News :