+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിടി സെവനെ തളയ്ക്കാന്‍ "സുരേന്ദ്രനെ’ വേണമെന്ന് ദൗത്യസംഘം

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പാലക്കാട് ടസ്കര്‍ സെവനെ തളയ്ക്കാന്‍ മൂന്ന് കുങ്കിയാനകള്‍ വേണമെന്ന് ദൗത്യസംഘം. കാട്ടാനയെ മയക്കുവെടി വച്ചശേഷം പിറകില്‍ നിന്ന് തള്ളാനാണ് മൂന്നാമത്തെ കുങ്കിയാന.
പിടി സെവനെ തളയ്ക്കാന്‍
പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പാലക്കാട് ടസ്കര്‍ സെവനെ തളയ്ക്കാന്‍ മൂന്ന് കുങ്കിയാനകള്‍ വേണമെന്ന് ദൗത്യസംഘം. കാട്ടാനയെ മയക്കുവെടി വച്ചശേഷം പിറകില്‍ നിന്ന് തള്ളാനാണ് മൂന്നാമത്തെ കുങ്കിയാന. ഇതിനായി മുത്തങ്ങയിലെ സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ ആണ് സംഘം ആവശ്യപ്പെട്ടത്.

അതിനിടയില്‍ ഇന്ന് പുലര്‍ച്ചെയും പിടി സെവന്‍ ജനവാസ മേഖലയിലിറങ്ങിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലൊന്നില്‍ പിടി സെവനെ മയക്കുവെടി വയ്ക്കാനാണ് നിലവിലുള്ള തീരുമാനം. നടപടി വെെകിയാല്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിക്കാനാണ് ധോണിയിലെ ജനങ്ങളുടെ തീരുമാനം.
More in Latest News :