+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റ
പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാര്‍ കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

നേരത്തെ, ടൂറിസത്തിന്‍റെ മറവിൽ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരന്നു.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി.

ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.
More in Latest News :