+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോട്ടുപെട്ടി കാണാതായ സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​പെ​ട്ടി കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീ
വോട്ടുപെട്ടി കാണാതായ സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​പെ​ട്ടി കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്‍റ് രാജീവ് എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

വോട്ടുപെട്ടി മലപ്പുറത്തേക്കു കൊണ്ടുപോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവർക്കായിരുന്നു. വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫിസറുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണു നടപടി. ഇവര്‍ക്ക് പുറമെ സഹകരണ ജോയിന്‍റ് രജിസ്റ്റര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ ഫ​ലം സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്‌​പെ​ഷ​ല്‍ ത​പാ​ല്‍​വോ​ട്ട​ട​ങ്ങി​യ ര​ണ്ട് ഇ​രു​മ്പു​പെ​ട്ടി​ക​ളി​ല്‍ ഒ​രെ​ണ്ണം കാ​ണാ​താ​യെ​ന്നു ബോ​ധ്യ​മാ​യ​ത്.

പി​ന്നീ​ട് മ​ല​പ്പു​റം സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍​നി​ന്നാ​ണ് പെ​ട്ടി ക​ണ്ടെ​ത്തി​യ​ത്. വോ​ട്ടു​പെ​ട്ടി കാ​ണാ​താ​യ സം​ഭ​വം അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് ഹൈ​ക്കോ​ട​തി നേരത്തെ നിരീക്ഷിച്ചിരുന്നു.

2021 ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം 38 വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി 348 സ്‌​പെ​ഷ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യി​രു​ന്നി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി കെ.​പി.​എം.​മു​സ്ത​ഫ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :