കോട്ടയം: പാലാ നഗരസഭാ ചെയര്മാന് സ്ഥാനത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വഴങ്ങി സിപിഎം. കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കി സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ ജോസിന് ബിനോയെ മത്സരിപ്പിക്കാൻ പാർട്ടി
തീരുമാനിച്ചു.
പിടിവാശി ഉപേക്ഷിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും കേരള കോണ്‍ഗ്രസ് വിട്ട് വീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെയാണ് പാര്‍ട്ടി നിലപാട് മയപ്പെടുത്തിയത്.
ഇന്ന് രാവിലെ പത്തരയ്ക്കാണ് നഗരസഭാ അധ്യക്ഷതെരഞ്ഞെടുപ്പ് നടക്കുക.
എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎമ്മിനാണ് ചെയര്മാന് സ്ഥാനം. എന്നാല്‍ സിപിഎമ്മിന്റെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ചെയര്മാന് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു.
കേരള കോണ്‍ഗ്രസ് കൗണ്‍സിലറെ ഇയാള്‍ കയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നീക്കം. പരസ്യപ്രതികരണം നടത്താതെ രഹസ്യനീക്കങ്ങളാണ് കേരള കോണ്‍ഗ്രസ് നടത്തിയത്.