+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ഴ്സ​യോ​ട് ബൈ ​പ​റ​ഞ്ഞ് മെം​ഫി​സ് ഡീ​പെ​യ്; ഇ​നി അ​ത്‌​ലി​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ

മാ​ഡ്രി​ഡ്: ഡ​ച്ച് ഫോ​ർ​വേ​ർ​ഡ് മെം​ഫി​സ് ഡീ​പെ​യ് ബാ​ഴ്സ​ലോ​ണ വി​ട്ട് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. നാ​ലു മി​ല്യ​ൺ യൂ​റോ മാ​ത്രം ന​ൽ​കി​യാ​ണ് (35.15 കോ​ടി രൂ​പ) ഡീ​പെ​യി​യെ അ​
ബാ​ഴ്സ​യോ​ട് ബൈ ​പ​റ​ഞ്ഞ് മെം​ഫി​സ് ഡീ​പെ​യ്; ഇ​നി അ​ത്‌​ലി​റ്റി​ക്കോ മാ​ഡ്രി​ഡി​ൽ
മാ​ഡ്രി​ഡ്: ഡ​ച്ച് ഫോ​ർ​വേ​ർ​ഡ് മെം​ഫി​സ് ഡീ​പെ​യ് ബാ​ഴ്സ​ലോ​ണ വി​ട്ട് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. നാ​ലു മി​ല്യ​ൺ യൂ​റോ മാ​ത്രം ന​ൽ​കി​യാ​ണ് (35.15 കോ​ടി രൂ​പ) ഡീ​പെ​യി​യെ അ​ത്‌​ല​റ്റി​ക്കോ ടീ​മി​ലെ​ത്തി​ക്കു​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ഡീ​പെ​യ് അ​ത്‌​ല​റ്റി​ക്കോ​യു​മാ​യി ഒ​പ്പു​വ​യ്ക്കു​ന്ന​ത്.

ചെ​ൽ​സി​യി​ലേ​ക്ക് പോ​യ ജാ​വോ ഫെ​ലി​ക്‌​സി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഡീ​പെ​യി​യെ അ​ത്‌​ല​റ്റി​ക്കോ ടീ​മി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ലും മെം​ഫി​സ് ബാ​ഴ്‌​സ​ലോ​ണ വി​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മി​ക​ച്ച ടീ​മു​ക​ളി​ൽ നി​ന്നും ഓ​ഫ​ർ വ​രാ​ത്ത​തി​നാ​ൽ ക്യാ​മ്പ്ന്യൂ​വി​ൽ ത​ന്നെ താ​രം തു​ട​രു​ക​യാ​യി​രു​ന്നു.

ലി​യോ​ണി​ൽ നി​ന്ന് 2021ലാ​ണ് ഡീ​പെ​യ് ബാ​ഴ്സ​ലോ​ണ​യി​ൽ എ​ത്തു​ന്ന​ത്. ബാ​ഴ്സ​യ്ക്ക് വേ​ണ്ടി 30 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം 50 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.
More in Latest News :