കോട്ടയം: പാലാ നഗരസഭ ചെയർമാനായി സിപിഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പാലായിലേത് പ്രാദേശിക കാര്യമാണ്. ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും ജോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലായിൽ ചെയർമാൻ ആരാകണമെന്ന സിപിഎം തീരുമാനത്തിൽ ഇടപെടില്ലെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പറഞ്ഞു. ബിനു പുളിക്കക്കണ്ടത്തെ തീരുമാനിച്ചാൽ പിന്തുണയ്ക്കും. മുന്നണി ധാരണകൾ പൂർണമായി പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.