+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം; ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്ര​ധാ​ന ഡോ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍.
ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം; ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്ര​ധാ​ന ഡോ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചില്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 16ന് ​സി​സേ​റി​യ​ന്‍ നി​ശ്ച​യി​ച്ച​താ​ണ്. എ​ന്നാ​ല്‍ വേ​ദ​ന​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു കു​ഞ്ഞി​ന് അ​ന​ക്കം ഇ​ല്ലാ​തെ​യാ​യി. എ​ന്നാ​ല്‍ തൊ​ട്ടു​മു​മ്പ് സ​ജി​ത ഭ​ക്ഷ​ണം ക​ഴി​ച്ചെ​ന്ന് പ​റ​ഞ്ഞ് സി​സേ​റി​യ​ന് ത​യാ​റാ​യി​ല്ല. ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് ചെ​യ്യാം എ​ന്നാ​ണ് അ​റി​യി​ച്ച​ത്.

പ്ര​ധാ​ന ഡോ​ക്ട​ര്‍​ക്ക് പ​ക​രം ഡ്യൂ​ട്ടി ഡോ​ക്ട​റാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​ബ്ദു​ള്‍ സ​ലാം അ​റി​യി​ച്ചു. ഒ​രു മ​റു​പി​ള്ള​യി​ല്‍​നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന സ​ങ്കീ​ര്‍​ണ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

ഹ​രി​പ്പാ​ട് മ​ഹാ​ദേ​വി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സൂ​പ്ര​ണ്ട് റി​പ്പോ​ര്‍​ട്ട് തേ​ടി.
More in Latest News :