ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ പെട്രോളിയം രംഗത്തെ അതികായനായ ബ്രിട്ടീഷ് വ്യവസായി ജിം റാറ്റ്ക്ലിഫും രംഗത്ത്. അമേരിക്കയിലെ ഗ്ലേസർ കുടുംബത്തിൽ നിന്ന് ക്ലബ് വാങ്ങാനുള്ള ലേല പ്രക്രിയയിൽ ഔദ്യോഗികമായി പ്രവേശിച്ചെന്ന് റാറ്റ്ക്ലിഫിന്റെ കമ്പനിയായ ഇനിയോസ് അറിയിച്ചു.
ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ നീസ്, സ്വിസ് ക്ലബ്ബ് ലൊസെയൻ സ്പോർട്ട് എന്നിവയുടെ ഉടമയാണ് നിലവിൽ റാറ്റ്ക്ലിഫ്. കഴിഞ്ഞ വർഷം ചെൽസിയെ വാങ്ങാനും ഈ കമ്പനി ശ്രമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ കൂടിയായ റാറ്റ്ക്ലിഫ് ക്ലബ് വാങ്ങിയാൽ ടീമിനു കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ആകും എന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2013-ലാണ് ഒടുവിൽ യുണൈറ്റഡ് പ്രീമിയർലീഗ് കിരീടം നേടിയത്. 2017-ന് ശേഷം ഒരു പ്രധാനട്രോഫിയും അവർക്ക് ലഭിച്ചിട്ടില്ല.