+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ ഓ​പ്പ​ണ്‍: സി​ന്ധു പു​റ​ത്ത്, സൈ​ന മു​ന്നോ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ 750 ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടിൽ ​പി.​വി. സി​ന്ധു പു​റ​ത്ത്. വ​നി​താ സിം​ഗി​ൾ​സി​ൽ താ​യ്‌ലൻ​ഡി​ന്‍റെ സു​പാ​നി​ഡ ക​റ്റേ​തോം​ഗി​നോ​ട് സി​ന്ധു
ഇ​ന്ത്യ ഓ​പ്പ​ണ്‍: സി​ന്ധു പു​റ​ത്ത്, സൈ​ന മു​ന്നോ​ട്ട്
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ 750 ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടിൽ ​പി.​വി. സി​ന്ധു പു​റ​ത്ത്. വ​നി​താ സിം​ഗി​ൾ​സി​ൽ താ​യ്‌ലൻ​ഡി​ന്‍റെ സു​പാ​നി​ഡ ക​റ്റേ​തോം​ഗി​നോ​ട് സി​ന്ധു പരാജയപ്പെട്ടു. നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​ണ് ഇ​ന്ത്യ​ൻ താ​രം പരാജയപ്പെട്ടത്. സ്കോ​ർ: 21-14, 22-20.

അ​തേ​സ​മ​യം, സൈ​ന നെ​ഹ്‌വാ​ൾ ര​ണ്ടാം റൗ​ണ്ടിൽ ​പ്ര​വേ​ശി​ച്ചു. മൂ​ന്ന് ഗെ​യിം നീ​ണ്ട ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഡെന്മാർ​ക്കി​ന്‍റെ മി​യ ബ്ലി​ച്ഫെ​ൽ​ഡി​നെ മ​റി​ക​ട​ന്നാ​ണ് സൈ​ന​യു​ടെ മു​ന്നേ​റ്റം. സ്കോ​ർ: 21-17, 12-21, 21-19.

പു​രു​ഷ സിം​ഗി​ൾ​സി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​യെ കീ​ഴ​ട​ക്കി ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​സെ​ൻ ര​ണ്ടാം റൗ​ണ്ടിൽ കടന്നു. ​മ​ലേ​ഷ്യ ഓ​പ്പ​ണ്‍ ആ​ദ്യ റൗ​ണ്ടിൽ ​പ്ര​ണോ​യി​യോ​ട് തോ​റ്റ ല​ക്ഷ്യ, ഇ​ന്ത്യ ഓ​പ്പ​ണി​ൽ 21-14, 21-15നു ​ജ​യം സ്വ​ന്ത​മാ​ക്കി.
More in Latest News :