കൊച്ചി: സംസ്ഥാനത്ത് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പിന്റെ ഉത്തരവിറങ്ങിയിട്ടും എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന കേരള എന്‍ജിഒ യൂണിയന്റെ വജ്ര ജൂബിലി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം ആരും മാസ്ക് ധരിച്ചില്ല. പൊതുയിടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവുപോലും സംഘാടകര്‍ പാലിച്ചില്ല.
ചടങ്ങിന്റെ ഉദ്ഘാടകനായാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രി പി. രാജീവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വേദിയില്‍ ഇരുന്നവർക്കും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവർക്കും മാസ്ക് ഉണ്ടായിരുന്നില്ല.
പൊതുയിടങ്ങളിലും പരിപാടികളിലും സംഘാടകര്‍ സാനിറ്റൈസര്‍ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവും ഇവിടെ പാലിക്കപ്പെട്ടില്ല.