+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​നെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം വ​ലി​ച്ചി​ഴ​ച്ച് യു​വാ​വ്

ബം​ഗ​ളൂ​രു: ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ൽ വ​യോ​ധി​ക​നെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം വ​ലി​ച്ചി​ഴ​ച്ച് യു​വാ​വ്. ത​ന്‍റെ കാ​റി​ന് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച​ത് ചോ​ദ്യം ചെ​യ
വ​യോ​ധി​ക​നെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം വ​ലി​ച്ചി​ഴ​ച്ച് യു​വാ​വ്
ബം​ഗ​ളൂ​രു: ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ൽ വ​യോ​ധി​ക​നെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം വ​ലി​ച്ചി​ഴ​ച്ച് യു​വാ​വ്. ത​ന്‍റെ കാ​റി​ന് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത മു​ത്ത​പ്പ(71) എ​ന്ന​യാ​ളെ​യാ​ണ് സാ​ഹി​ൽ എ​ന്ന യു​വാ​വ് സ്കൂ​ട്ട​റി​ൽ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യ​ത്.

മാ​ഗ​ഡി റോ​ഡി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ത്ത​പ്പ​യു​ടെ ബൊ​ലേ​റോ കാ​റി​ന്‍റെ പി​ൻ​വ​ശ​ത്ത് സാ​ഹി​ലി​ന്‍റെ സ്കൂ​ട്ട​ർ ഇ​ടി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​ത് ചോ​ദ്യം ചെ​യ്യാ​നാ​യി കാ​റി​ൽ നി​ന്നി​റ​ങ്ങി​യ മു​ത്ത​പ്പ​യെ വെ​ട്ടി​ച്ച് ക​ട​ന്ന് ക​ള​യാ​ൻ സാ​ഹി​ൽ ശ്ര​മി​ച്ചു. ഇ​തോ​ടെ മു​ത്ത​പ്പ സ്കൂ​ട്ട​റി​ന്‍റെ പി​റ​കി​ലു​ള്ള സേ​ഫ്റ്റി ഗാ​ർ​ഡി​ൽ കൈ​വ​ച്ച് വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്താ​ൻ ശ്ര​മി​ച്ചു.

സാ​ഹി​ൽ വാ​ഹ​ന​വു​മാ​യി വേ​ഗ​ത്തി​ൽ കു​തി​ച്ച​തോ​ടെ മു​ത്ത​പ്പ നി​ല​ത്ത്‌​വീ​ണു. റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചെ​ങ്കി​ലും മു​ത്ത​പ്പ സേ​ഫ്റ്റി ഗാ​ർ​ഡി​ൽ നി​ന്ന് കൈ ​എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ ഇ​യാ​ളെ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കാ​നാ​യി സാ​ഹി​ൽ സ്കൂ​ട്ട​ർ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വെ​ട്ടി​ച്ച് കൊ​ണ്ട് യാ​ത്ര തു​ട​ർ​ന്നു.



സം​ഭ​വം ക​ണ്ട ചി​ല ബൈ​ക്ക് യാ​ത്രി​ക​രും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് സ്കൂ​ട്ട​റി​ന് വ​ലം​വ​ച്ച​തോ​ടെ​യാ​ണ് സാ​ഹി​ൽ വാ​ഹ​നം നി​ർ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മു​ത്ത​പ്പ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സാ​ഹി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.
More in Latest News :