പറവൂര്‍: എറണാകുളം പറവൂരില്‍ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തൃശൂർ, കോഴിക്കോട് സ്വദേശികൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടുകയായിരുന്നു.
പറവൂർ താലൂക്ക് ആശുപത്രിയിൽ 28 പേർ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹോട്ടല്‍ പൂട്ടിച്ചിരുന്നു.